---
title: "പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പുനഃപരീക്ഷ"
english_title: "Kerala PSC Last Grade Exam Rescheduled to August 22 After Question Paper Mix-up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374222/psc-last-grade-exam-august22-rescheduled-alappuzha`"
published_at: "2026-07-24T05:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62a5b8c576b_images_(27).jpeg"
keywords: ["PSC", "Last Grade Exam", "Kerala PSC"]
---

# പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പുനഃപരീക്ഷ

> **Lead Summary:** **തിരുവനന്തപുരം**: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റിവെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന് നടത്തും.

## Article Content

**തിരുവനന്തപുരം**: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റിവെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന് നടത്തും.

രാവിലെ 10.30 മുതൽ 12.05 വരെയാണ് പുനഃപരീക്ഷ. ചോദ്യപേപ്പർ മാറി ലഭിച്ച ആലപ്പുഴ ലജ്നത്തുൾ സ്കൂളിലെ പരീക്ഷാർത്ഥികൾക്ക് അന്നേ ദിവസം തന്നെ വീണ്ടും പരീക്ഷ എഴുതാം.

ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് തെറ്റായി രാവിലത്തെ സെഷനിൽ ആലപ്പുഴയിൽ നൽകിയത്. ഇതേ തുടർന്ന് ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കിയിരുന്നു.

സംഭവത്തിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374222/psc-last-grade-exam-august22-rescheduled-alappuzha`)